Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Voter Roll Controversy

സോ​ണി​യ ഗാ​ന്ധി​യു​ടെ വോ​ട്ട​ർ പ​ട്ടി​ക വി​വാ​ദം: ബി​ജെ​പി​യും കോ​ൺ​ഗ്ര​സും ത​മ്മി​ൽ ക​ടു​ത്ത വാ​ക്പോ​ര്

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​വ് സോ​ണി​യ ഗാ​ന്ധി 1983-ൽ ​ഇ​ന്ത്യ​ൻ പൗ​ര​ത്വം നേ​ടു​ന്ന​തി​ന് മൂ​ന്ന് വ​ർ​ഷം മു​മ്പ്, 1980-ൽ ​ഡ​ൽ​ഹി​യി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി​യും കോ​ൺ​ഗ്ര​സും ത​മ്മി​ൽ ക​ടു​ത്ത വാ​ക്പോ​ര്. സോ​ണി​യ ഗാ​ന്ധി​ക്കെ​തി​രെ എ​ഫ്ഐ​ആ​ർ  ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന ഹ​ർ​ജി ത​ള്ളി​യ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി, ഡ​ൽ​ഹി റൗ​സ് അ​വ​ന്യൂ​വി​ലെ പ്ര​ത്യേ​ക സെ​ഷ​ൻ​സ് കോ​ട​തി കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കാ​ൻ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യോ​ട് നി​ർ​ദേ​ശി​ച്ച​തോ​ടെ​യാ​ണ് വി​ഷ​യം വീ​ണ്ടും രാ​ഷ്ട്രീ​യ ച​ർ​ച്ച​യാ​യ​ത്. 

കോ​ൺ​ഗ്ര​സ് ബി​ജെ​പി​ക്കെ​തി​രെ ന​ട​ത്തു​ന്ന 'വോ​ട്ട് ചോ​രി' ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യി, കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ​ത് "ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ മോ​ഷ​ണ​മാ​ണ്" എ​ന്ന് ബി​ജെ​പി വ​ക്താ​വ് പ്ര​ദീ​പ് ഭ​ണ്ഡാ​രി കു​റ്റ​പ്പെ​ടു​ത്തി.1983 ഏ​പ്രി​ൽ 30-നാ​ണ് സോ​ണി​യ ഗാ​ന്ധി​ക്ക് ഇ​ന്ത്യ​ൻ പൗ​ര​ത്വം ല​ഭി​ക്കു​ന്ന​ത്. എ​ന്നാ​ൽ 1980-ൽ ​ന്യൂ​ഡ​ൽ​ഹി പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ സ​ഫ്ദ​ർ​ജം​ഗ് റോ​ഡി​ലെ വി​ലാ​സ​ത്തി​ൽ സോ​ണി​യ ഗാ​ന്ധി​യു​ടെ പേ​ര് ഉ​ൾ​പ്പെ​ട്ടി​രു​ന്ന​താ​യി ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

1980-ൽ ​ഉ​ൾ​പ്പെ​ടു​ത്തി​യ പേ​ര് 1982-ൽ ​ഒ​ഴി​വാ​ക്കു​ക​യും, പൗ​ര​ത്വം ല​ഭി​ച്ച 1983-ൽ ​വീ​ണ്ടും ചേ​ർ​ക്കു​ക​യും ചെ​യ്തു​വെ​ന്ന് ഹ​ർ​ജി​ക്കാ​ര​നാ​യ അ​ഭി​ഭാ​ഷ​ക​ൻ വി​കാ​സ് ത്രി​പാ​ഠി ആ​രോ​പി​ക്കു​ന്നു. ഇ​ന്ത്യ​ൻ പൗ​ര​ത്വം ല​ഭി​ക്കു​ന്ന​തി​ന് മു​മ്പ് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാ​ൻ എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ൽ ന​ട​ന്നി​ട്ടു​ണ്ടോ എ​ന്നും കോ​ട​തി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടു.

നേ​ര​ത്തെ ഈ ​ഹ​ർ​ജി ത​ള്ളി​യ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഉ​ത്ത​ര​വി​ൽ നി​യ​മ​പ​ര​മാ​യ പോ​രാ​യ്മ​ക​ൾ ഉ​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്ര​ത്യേ​ക ജ​ഡ്ജി വി​ശാ​ൽ ഗോ​ഗ്‌​നെ കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്. പൊ​ലി​സി​ൽ നി​ന്ന് സ്റ്റാ​റ്റ​സ് റി​പ്പോ​ർ​ട്ട് തേ​ടി​യ ശേ​ഷം, സെ​പ്റ്റം​ബ​ർ 29-ന​കം വ്യ​ക്ത​മാ​യ കാ​ര​ണം വ്യ​ക്ത​മാ​ക്കു​ന്ന പു​തി​യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കാ​ൻ സെ​ഷ​ൻ​സ് കോ​ട​തി മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യോ​ട് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. 




Latest News

Corehub Up